Section

malabari-logo-mobile

പ്രതിഷേധം വിജയിച്ചു; കേരള ഹൗസില്‍ വീണ്ടും ബീഫ്‌ വിളമ്പും

HIGHLIGHTS : ദില്ലി: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ദില്ലി കേരള ഹൗസില്‍ ബുധനാഴ്‌ച മുത്‌ല്‍ വീണ്ടും ബീഫ്‌ ലഭ്യമാകും. വ്യപകമായ പ്രതിഷേധത്തിനൊടു...

Untitled-1 copyദില്ലി: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ദില്ലി കേരള ഹൗസില്‍ ബുധനാഴ്‌ച മുത്‌ല്‍ വീണ്ടും ബീഫ്‌ ലഭ്യമാകും. വ്യപകമായ പ്രതിഷേധത്തിനൊടുവിലാണ്‌ വീണ്ടും ബീഫ്‌ ലഭ്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌. അതേ സമയം കേരള ഹൗസ്‌ കാന്റീനില്‍ ഗോമാംസം വിളമ്പിയെന്ന്‌ ദില്ലി പോലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ വിവരം നല്‍കിയ വിഷ്‌ണു ഗുപ്‌ത എന്നയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇയാള്‍ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കേരള ഹൗസില്‍ റെയ്‌ഡ്‌ നടത്തിയത്‌.

ദില്ലി പോലീസിന്റെ ഈ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സിപിഐഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി, ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍, മമതാ ബാനര്‍ജി തുടങ്ങിയവരെല്ലാം സംഭവത്തെ അപലപിച്ചിരുന്നു. സംഭത്തില്‍ കേരള എം പിമാര്‍ കേരള ഹൗസിന്‌ മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!