കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്‍കിയ ഇളവുകള്‍ കാരണമെന്ന് സ്റ്റാലിന്‍

ചെന്നൈ : ഉത്സവകാലത്ത് ഇളവുകള്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേരളത്തിലേതു പോലെ ഉത്സവകാലത്ത് ഇളവുനല്‍കാനാവില്ലെന്നും,  കേരളത്തില്‍ ഉത്സവകാലത്ത് നല്‍കിയ ഇളവുകള്‍ കാരണമാണ് കോവിഡ് കേസുകള്‍ കൂടിയതെന്നും അദ്ദേഹം പറഞ്ഞു.

വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവിശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമെ ഇളവുകള്‍ നല്‍കാനാകു എന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

കേരളത്തില്‍ റംസാനിനും, ഓണത്തിനും മതസംഘടനകളുടെയടക്കം സമ്മര്‍ദ്ധത്തിന് വഴങ്ങി കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top