സംസ്ഥാന ഖജനാവിലുള്ളത്‌ 700 കോടി മാത്രം;തോമസ്‌ ഐസക്‌

thomas-issacതിരുവനന്തപുരം: സംസ്ഥാന ഖജനാവിലുള്ളത്‌ 700 കോടി രൂപ മാത്രമാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. നിലവിലെ സ്ഥിതിയില്‍ കടമെടുക്കാതെ പുതിയ സര്‍ക്കാറിന്‌ മുന്നോട്ട്‌ പോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന്‌ അദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക നില ശരിയായി വരാന്‍ മൂന്ന്‌ കൊല്ലമെടുക്കും. അതെസമയം ജീവനക്കാരുടെ ശമ്പളത്തിലും സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിലും ഒരു തരത്തിലുള്ള കുറവും വരുത്താതെ ശ്രദ്ധിക്കുമെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു.

സസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്‌ കഴിഞ്ഞ ദിവസം തന്നെ ധനവകുപ്പ്‌ വിലയിരുത്തിയിരുന്നു. ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട ബാധ്യത മാത്രം ആറായിരം കോടിയുണ്ടെന്നാണ്‌ കണക്ക്‌. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന സമയങ്ങളില്‍ പണമില്ലാത്തതിനെ തുടര്‍ന്ന്‌ ചെലവുകള്‍ മാറ്റിവെച്ചതാണ്‌ നിലവിലെ ബാധ്യത ഉയരാന്‍ കാരണമായിരിക്കുന്നത്‌.

സംസ്ഥാന ഖജനാവ്‌ കാലിയാണെന്ന ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാദം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തള്ളിയിരുന്നു. അധികാരമേറ്റെടുത്ത ശേഷം കേരളത്തിന്റെ സാമ്പത്തികസ്ഥിതി എന്താണെന്ന്‌ മനസിലാക്കാന്‍ സാധിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം.

Share news
error: Content is protected !!
Scroll to Top