സഭയില്‍ കയ്യാങ്കളി: മാണി സാങ്കേതികമായി ബജറ്റ്‌ അവതരിപ്പിച്ചു

gfതിരു: കേരള ചരിത്രത്തിലെ ഏറെ സംഘര്‍ഷഭരിതമായ ബജറ്റ്‌ കെഎം മാണി വായിച്ചു. സഭ സംഘര്‍ഷഭരിതമായിരുന്നപ്പോള്‍ കെ എം മാണി മാറി നിന്ന്‌ ബജറ്റ്‌ വായിക്കുകയായിരുന്നു. സ്‌പീക്കര്‍ ആംഗ്യ രൂപേണ ബജറ്റ്‌ അവതരിപ്പിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ മാണി ബജറ്റ്‌ വായിക്കുകയായിരുന്നു.

സ്‌പീക്കര്‍ എത്തുന്ന വാതില്‍ ഉപരോധിച്ച്‌ എല്‍ഡിഎഫ്‌ എംഎല്‍എമാര്‍ സ്‌പീക്കറുടെ ഡയസില്‍ കുത്തിയിരുന്നു. സ്‌പീക്കറെ തടഞ്ഞ്‌ തന്ത്രപരമായ നീക്കം നടത്തി ബജറ്റ്‌ അവതരണം തടയുകയായിരുന്നു പ്രതിപക്ഷം. പ്രതിപക്ഷം ഇതിനിടെ സ്‌പീക്കറുടെ കസേര എടുത്തുമാറ്റി. കമ്പ്യൂട്ടറുകള്‍ എടുത്തെറിഞ്ഞു. മേശകള്‍ തകര്‍ത്തു. സ്‌പീക്കര്‍ക്ക്‌ കടക്കാന്‍ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ വഴിയൊരുക്കുന്നതിനിടെ സഭ സംഘര്‍ഷഭരിതമായി.

പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ക്കെതിരെ കയ്യേറ്റമുണ്ടായി. ശിവന്‍കുട്ടിക്കും കെ അജിത്ത്‌ എംഎല്‍എയ്‌ക്കും പരിക്കേറ്റു.

ഈ സംഘര്‍ഷത്തിനിടയില്‍ കെ എം മാണി ബജറ്റ്‌ വായിച്ച്‌ സഭയില്‍ വെച്ചു. പിന്നീട്‌ ഭരണപക്ഷ എംഎല്‍എമാര്‍ മാണിക്ക്‌ ചുംബനം നല്‍കി. സഭയില്‍ മധുരം വിതരണം ചെയ്‌തു.

Share news
error: Content is protected !!
Scroll to Top