കേരള കൊമ്പന്‍മാര്‍ ഇന്ന്‌ കൊച്ചിയില്‍ ചെന്നൈയെ നേരിടും

kerala blasters vs chennaiകൊച്ചി: ഒന്നാമത്‌ ഐഎസ്‌എല്ലിന്റെ സെമിഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ചെന്നൈയില്‍ എഫ്‌സിയെ നേരിടും. ഇന്ന്‌ വൈകീട്ട്‌ കൊച്ചിയില്‍ നടക്കുന്ന മത്സരം വീക്ഷിക്കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ പുറമെ അഭിഷേക്‌ ബച്ചനും എത്തുന്നു. രണ്ട്‌ പാദങ്ങളിലായി നടക്കുന്നമത്സരത്തിന്റെ ആദ്യപാദം ഹോം ഗ്രൗണ്ടാണെന്നുള്ളത്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ മുന്‍തൂക്കം നല്‍കുന്നു. ആര്‍ത്തിരമ്പുന്ന ആരാധകരുടെ പിന്‍ബലത്തില്‍ കരുത്തരായ ചെന്നൈയ്‌ക്ക്‌ മുകളില്‍ ലീഡുനേടാനാകുമെന്നാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ.

പരുക്കില്‍ നിന്ന്‌ മുക്തരായി തിരിച്ചെത്തുന്ന ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ എലാനോ ബ്ലൂമറെ മുന്നില്‍ നിര്‍ത്തി ചെന്നൈയില്‍ പടയോട്ടം നടത്തുക. ലീഗ്‌ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ നേടിയ ഈ ബ്രസീല്‍ ലോകകപ്പ്‌താരം പരിക്കേറ്റ്‌ ചികിത്സയിലായിരുന്നു. ഇതിന്‌ പുറമെ പ്രതിരോധത്തില്‍ ഇറ്റാലിയന്‍താരം അലക്‌സാന്ദ്രാ നെസ്‌റ്റെകൂടിയെത്തുമ്പോള്‍ ചെന്നൈ കൂടുതല്‍ കരുത്തരാകും.

കളത്തിന്‌ പുറത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളും ബോളിവുഡ്‌ താരങ്ങളും മത്സരത്തിനാവേശം പകരാന്‍ കൂട്ടത്തോടെ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ബ്ലാസറ്റേഴ്‌സ്‌ ഉടമ സച്ചിന്‍ടെന്‍ഡുല്‍ക്കറോടൊപ്പം യുവരാജും, ഹര്‍ഭജനുംഗ്യാലറിയിലുണ്ടാകും, ചെന്നെയുടെ ഉടമകളായ അഭിഷേക്‌ ബച്ചനും ഐശ്വര്യയും കളികാണാനെത്തുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top