സുബ്രതോ കപ്പ് ; ചരിത്രം കുറിച്ച് കേരളം ചാംപ്യന്‍മാര്‍

HIGHLIGHTS : Kerala becomes champions, creating history in Subrato Cup

ന്യൂഡല്‍ഹി: 64-ാമത് സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍(അണ്ടര്‍-17) മുത്തമിട്ട് കേരളം. വ്യാഴാഴ്ച നടന്ന കലാശപ്പോരില്‍ സിബിഎസ്ഇ ടീമിനെ തകര്‍ത്താണ് കേരളം കന്നിക്കിരീടം നേടിയത്. കോഴിക്കോട് ഫറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കേരളത്തിനായി ചരിത്ര വിജയം നേടിയത്. സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ഇന്റര്‍-സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമായി സ്‌കൂള്‍ മാറി.

ഉത്തരാഖണ്ഡിലെ അമിനിറ്റി പബ്ലിക് സ്‌കൂളിനെ 2-0 എന്ന സ്‌കോറിനാണ് കേരളം പരാജയപ്പെടുത്തിയത്. 10 വര്‍ഷം മുമ്പ് മലപ്പുറം ആസ്ഥാനമായുള്ള എംഎസ്പി ആയിരുന്നു സുബ്രതോ കപ്പ് ഫൈനല്‍ കളിച്ച മുന്‍ കേരള ടീം, എന്നാല്‍ അന്ന് അവര്‍ ഫൈനലില്‍ പരാജയപ്പെട്ടു.

പെനാല്‍റ്റി ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ജോണ്‍ സീന 20-ാം മിനിറ്റില്‍ തൊടുത്ത ശക്തമായ ഷോട്ടിലൂടെ ഫാറൂഖിന് ലീഡ് നല്‍കി. 61-ാം മിനിറ്റില്‍ ആദി കൃഷ്ണ ദൂരെ നിന്ന് തൊടുത്ത മറ്റൊരു ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി.

ഐ-ലീഗ് ക്ലബായ ഗോകുലം കേരളയുടെ പിന്തുണയുള്ള ഫറൂഖിനെ പരിശീലിപ്പിച്ചത് വി പി സുനീര്‍ ആയിരുന്നു. ജസീം അലിയുടെ നേതൃത്വത്തിലുള്ള ടീം ടൂര്‍ണമെന്റിലുടനീളം 10 ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ മാത്രം വഴങ്ങുകയും ചെയ്തു. വി പി സുനീര്‍ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാര്‍ ആണ് ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷജീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!