കെ ജെ ഷൈനെതിരായ അധിക്ഷേപം; കെ എം ഷാജഹാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടില്‍ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈന്‍ നല്‍കിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേ പരാമര്‍ശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്റെ അറസ്റ്റ്. കെ ജെ ഷൈനിന്റെ പേര് പറഞ്ഞ് ഷാജഹാന്‍ വീണ്ടും അധിക്ഷേ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് വീണ്ടും ഷൈന്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. ഷാജഹാനുമായി സൈബര്‍ പൊലീസ് കൊച്ചിക്ക് പോയി. വൈദ്യപരിശോധനയടക്കമുള്ള നടപടികള്‍ കൊച്ചിയിലെത്തിയ ശേഷമായിരിക്കും.

കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് കഴിഞ്ഞ ദിവസം ഷാജഹാന്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്റെ ഫോണ്‍ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല. കെ ജെ ഷൈനിന്റെ പേര് വീഡിയോയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഷാജഹാന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top