HIGHLIGHTS : അഡ്വ. വി.എസ്. സുനില്‍കുമാര്‍ കൃഷിവകുപ്പ്മന്ത്രി ഗ്രാമീണ കാര്‍ഷിക ഉത്പങ്ങളും ഉപോത്പങ്ങളും വന്‍തോതില്‍ ക്രയവിക്രയം നടന്നുവന്നിരു ആഴ്ച ചന്തകള്‍ ഇന്ന് ...
അഡ്വ. വി.എസ്. സുനില്‍കുമാര്‍
കൃഷിവകുപ്പ്മന്ത്രി
ഗ്രാമീണ കാര്‍ഷിക ഉത്പങ്ങളും ഉപോത്പങ്ങളും വന്‍തോതില്‍ ക്രയവിക്രയം നടന്നുവന്നിരു ആഴ്ച ചന്തകള്‍ ഇന്ന് മണ്‍മറഞ്ഞ കാഴ്ചയാണ്. പ്രാദേശികമായി ഉത്പാദിപ്പിക്കു പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗവിളകള്‍, ധാന്യങ്ങള്‍ അതുപോലെ ഇവയുടെ ഉപോത്പങ്ങളായി’ുളള വസ്തുക്കള്‍ എന്നിവ മൊത്തമായും ചില്ലറയായും എത്തിച്ച് ഉപഭോക്താക്കള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും നേരിട്ട വിപണനം ചെയ്യു സംവിധാനമായിരുന്നു പണ്ടുകാലത്ത് നിലനിന്നിരു ആഴ്ചച്ന്തകള്‍. മാറ്റക്കച്ചവട സംവിധാനം (ബാര്‍ട്ടര്‍ സിസ്റ്റം) നിലനിന്നിരുന്ന കാലത്തും ഇത്തരം ആഴ്ചചന്തകള്‍ ധാരാളമായി ഗ്രാമകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നിലനിന്നിരുന്നു. സാധനങ്ങളുടെ കൈമാറ്റത്തിനായി നാണയങ്ങള്‍ വന്നതോടെ ഇത്തരം വിപണന കേന്ദ്രങ്ങളുടെ പ്രസക്തിയും ക്രമേണ മങ്ങിത്തുടങ്ങി. കാര്‍ഷിക വിപണികളുടെ രൂപഘടനയിലും വിപണി നിയന്ത്രണത്തിനുളള സര്‍ക്കാര്‍ നയങ്ങളിലും വലിയൊരു മാറ്റം തന്നെ ഏകദേശം അരനൂറ്റാണ്ടു കൊണ്ട് സംഭവിച്ചിട്ടുണ്ട് . സൂപ്പര്‍മാളുകളും, സ്റ്റോറുകളും, ഇ-വിപണിയും നൂതന വിപണന ശൃംഖലകള്‍ കൈയ്യടക്കിയപ്പോള്‍ മണ്‍മറഞ്ഞുപോയ ആഴ്ചചന്തകളും അവയുടെ ഗുണഫലങ്ങളും തിരികെ കൊണ്ടുവരാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നുകൊണ്ടാണ് ഈ സംരംഭം സംസ്ഥാനവ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുത്.
കൃഷിവകുപ്പിന്റെ കാര്‍ഷികവിപണി -വികസനം ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം ആയിരം ഗ്രാമീണകാര്‍ഷിക ചന്തകളാണ് ആരംഭിക്കുന്നത്. കൃഷിവകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുളള കുടുംബശ്രീയുമായി സഹകരിച്ചാണ് ഗ്രാമപഞ്ചായത്തുതല ആഴ്ചചന്തകളുടെ പ്രവര്‍ത്തനം നടത്താനുദ്ദേശിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 25 ന് ശനിയാഴ്ച മലപ്പുറത്ത് എടപ്പാളില്‍ വച്ച് നിര്‍വഹിക്കപ്പെടുകയാണ്.
കാര്‍ഷിക വിപണന രംഗത്ത് നിലവിലെ ചില പ്രതിസന്ധികള്‍ ലഘൂകരിച്ച് കൂടുതല്‍ സുതാര്യ സംവിധാനമാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷികോത്പങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പരിമിതമായ അവസരങ്ങളാണ് നിലവില്‍ കര്‍ഷകര്‍ക്കുളളത്. ഇടനിലക്കാരുടെ ചൂഷണം, വിളവെടുപ്പാനന്തര നഷ്ടം, ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും വിപണന കേന്ദ്രങ്ങളിലേക്കെത്തുമ്പോഴുണ്ടാകു നഷ്ടം, ഗതാഗത സൗകര്യക്കുറവ്, സംഭരിക്കുതിലും ശീതീകരണ സംവിധാനത്തിലുമുളള തടസ്സങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ നിലവില്‍ ഉത്പാദകര്‍ അഭിമുഖികരിക്കേണ്ടതായിവരുന്നു.
എന്നാല്‍ ഉല്പാദനകേന്ദ്രങ്ങള്‍ക്കു സമീപം തന്നെ കാര്‍ഷികോത്പങ്ങള്‍ വിറ്റഴിക്കുന്നതിനുളള സംവിധാനമുണ്ടെങ്കില്‍ ഈ പ്രതിസന്ധികള്‍ എല്ലാം തന്നെ തരണം ചെയ്യാം എന്നു മാത്രമല്ല ജൈവ കാര്‍ഷിക വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട്’് ലഭ്യമാകുവാനും കഴിയും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആഴ്ചതോറും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥിരസംവിധാനമാണ് ഗ്രാമിണ കാര്‍ഷിക ചന്തകള്‍ വരുന്നതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
രാജ്യത്തെ കാര്‍ഷിക വിപണികളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നിലവിലെ വിപണികളുടെ രൂപമാറ്റം സംഭവിക്കുന്നത് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ്. റഗുലേറ്റഡ് മാര്‍ക്കറ്റ് സംവിധാനം കേരളമൊഴികെ മറ്റുപല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. 1886 -ലാണ് ആദ്യമായി ഒരു റഗുലേറ്റഡ് മാര്‍ക്കറ്റ് സംവിധാനം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്നത്. ബ്രിട്ടീഷുകാര്‍ ന്യായവിലയ്ക്ക് കോട്ടണ്‍ കയറ്റുമതി ചെയ്യുതിനാണ് ഇത് സ്ഥാപിച്ചത്. അതിനുശേഷം ബോംബെ സര്‍ക്കാര്‍ 1927 -ല്‍ ബോംബെ കോട്ടണ്‍ മാര്‍ക്കറ്റ് ആക്റ്റ് നിലവില്‍ വരുത്തി. ഈ ആക്ട് ആയിരുന്നു റഗുലേറ്റഡ് മാര്‍ക്കറ്റുകളുടെ ഇന്നത്തെ നിലയിലേയ്ക്കുളള പ്രയാണത്തിലെ പ്രധാന ഘടകം. ഇതിനുശേഷം പല ആക്ടുകളും മാറിമാറി പ്രാബല്യത്തില്‍ വരുകയുണ്ടായി. 1936 ല്‍ തിരുപ്പൂര്‍ കേന്ദ്രമായി കോട്ടണ്‍ വ്യവസായത്തിനായി ഒരു റഗുലേറ്റഡ് മാര്‍ക്കറ്റ് നിലവില്‍ വന്നു. 1939 -ല്‍ തിരുവനന്തപുരത്ത് റഗുലേറ്റഡ് മാര്‍ക്കറ്റ് നിലവില്‍ വന്നു. (പഴയ മദ്രാസ് സംസ്ഥാനം) ഇവ രണ്ടുമായിരുന്നു പ്രാചീനകാലത്ത് ആദ്യമുണ്ടായിരു റഗുലേറ്റഡ് മാര്‍ക്കറ്റുകള്‍.
2011-ലെ കണക്കനുസരിച്ച് രാജ്യത്ത് 7249 റഗുലേറ്റഡ് മാര്‍ക്കറ്റുകളാണുളളത്. റഗുലേറ്റഡ് മാര്‍ക്കറ്റുകള്‍ പ്രത്യേകം മാര്‍ക്കറ്റിങ് കമ്മിറ്റികളുടെ നിരീക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം പല സംസ്ഥാനങ്ങളും തങ്ങളുടേതായ മാര്‍ക്കറ്റിങ് ആക്ടുകള്‍ പാസ്സാക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റഗുലേറ്റഡ് മാര്‍ക്കറ്റുകളുടെ ഇന്നത്തെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ പലതും ഒരു മോണോപ്പൊളിസ്റ്റിക് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുകാണാം. എന്നാല്‍ കേരളത്തിലുള്‍പ്പെടെ പല ഗ്രാമങ്ങളിലും നിലനിന്നിരു ആഴ്ചചന്തകള്‍ എന്തുകൊണ്ടും ഉത്പാദകര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായവയായിരുന്നു. റഗുലേറ്റഡ് മാര്‍ക്കറ്റുകളുടെ നല്ലവശങ്ങള്‍ ഉള്‍ക്കൊളളുന്ന ഇത്തരം വിപണികള്‍ തിരികെ കൊണ്ടു വരുന്നതിലൂടെ ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലാഭകരമായ ഒരു സുതാര്യ വ്യവസ്ഥയാണ് കൃഷിവകുപ്പ് സൃഷ്ടിക്കാനൊരുങ്ങുന്നത്.
വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക പ്രതിനിധികളുടെയും നേതൃത്വത്തിലുളള മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും ആഴ്ചചന്തകളുടെ നിയന്ത്രണ ചുമതല. തിരഞ്ഞെടുക്കപ്പെട്ട ഓരോ വിപണിയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി ഒരു മാനേജ്‌മെന്റ് കമ്മിറ്റി ഉണ്ടായിരിക്കും. ഈ കമ്മിറ്റിയില്‍ കുടുംബശ്രീ, സി.ഡി.എസ് ചെയര്‍പേഴ്‌സ, ജെ.എല്‍.ജി, കണ്‍വീനര്‍ പ്രമുഖരായ കാര്‍ഷിക കര്‍ഷക കൂട്ടായ്മ പ്രതിനിധികള്‍, എന്നിവര്‍ അംഗങ്ങളായിരിക്കും. കമ്മിറ്റി കണ്‍വീനര്‍ കൃഷി ഓഫീസര്‍ ആയിരിക്കും.
ആഴ്ച്ചചന്ത പ്രവര്‍ത്തനക്ഷമമാക്കലും, നടത്തിപ്പും നിര്‍വഹണകമ്മിറ്റിയുടെ ചുമതലയായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും നിര്‍വ്വഹണ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരില്‍ നിന്നും ഉത്പങ്ങള്‍ സംഭരിക്കുക, വിപണി സംബന്ധിച്ച ഡാറ്റാമാനേജ്‌മെന്റ്, ഉപഭോക്തൃബന്ധം സ്ഥാപിക്കല്‍, വിതരണ ശൃഖല പരിപാലനം എന്നിവ നിര്‍വ്വഹണ കമ്മിറ്റിയുടെ ചുമതലയായിരിക്കും.
നിര്‍വഹണ കമ്മിറ്റി നേരിട്ട് അംഗീകൃത കര്‍ഷകര്‍, കുടുംബശ്രീ, ജെ.എല്‍.ജി എന്നിവരില്‍ നിന്നും ഉത്പങ്ങള്‍ സംഭരിക്കും. ഈ ഉത്പങ്ങള്‍ മാര്‍ക്കറ്റ് വിലയില്‍ നിന്നും 10ശതമാനം വിലക്കുറവില്‍ ഉപഭോക്താവിന് ലഭ്യമാക്കും. ഇത്തരം ഉത്പങ്ങളുടെ വില്പനയിലൂടെ ഉണ്ടാകു ലാഭം മാര്‍ക്കറ്റുകളുടെ വികസനത്തിനും സംരക്ഷണത്തിനും ഉപയോഗിക്കാം. കര്‍ഷകരില്‍ നിന്നും ഉത്പങ്ങള്‍ സംഭരിക്കുന്നത്, ഉത്പങ്ങള്‍ക്ക് പ്രാദേശിക വിപണിയിലുളള ആവശ്യകത അനുസരിച്ചായിരിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ തുടങ്ങുന്ന ഇത്തരം ചന്തകള്‍ പ്രാദേശിക ഉത്പങ്ങളുടെ ലഭ്യത, ആവശ്യകത എന്നിവയ്ക്കനുസൃതമായി വ്യത്യസ്ത കേന്ദ്രങ്ങളില്‍ മാറി പ്രവര്‍ത്തിക്കുന്നതിന് ചലനസ്വാതന്ത്ര്യമുളളവയും കമ്മിറ്റി തീരുമാന പ്രകാരം ആവശ്യമെങ്കില്‍ ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയുമായിരിക്കും.
ഇത്തരം വിപണികള്‍ വഴി മൂല്യവര്‍ദ്ധിത ഉത്പങ്ങള്‍ വിറ്റഴിക്കുതിനുളള ഒരു സ്ഥിരം സംവിധാനവും കൃഷിവകുപ്പ് ഒരുക്കുന്നുണ്ട്. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്തുളള വിപണി ഇടപെടലുകള്‍ കാര്‍ഷിക വിപണന മേഖലയില്‍ കാതലായ മാറ്റം കുറിക്കുക തന്നെ ചെയ്യും.
