
പരപ്പനങ്ങാടി :- വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മ 2026 ഏപ്രിൽ 5- ഞായറാഴ്ച പാലത്തിങ്ങൽ കിരനല്ലൂർ ന്യൂ കട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന കീരനല്ലൂർ മിനി മാരത്തോൺ സീസൺ – 2 വിൻ്റെ ലോഗോ പ്രകാശനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജബ്ബാർ ഹാജിയും വൈസ് പ്രസിഡണ്ട് അഡ്വ. സ്മിജിയും ചേർന്ന് ബി ടീം ചെയർമാൻ ഡോ. എം. എ കബീറിനും സംഘാടക സമിതി കൺവീനറും മുൻ കേരള പോലീസ് ഫുട്ബോൾ താരവുമായ കെ.ടി വിനോദിന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ ബി. ടീം ഭാരവാഹികളും റിട്ട. സബ് ഇൻസ്പെക്ടർമാരുമായ അബൂബക്കർ, കുഞ്ഞുമുഹമ്മദ്, അഷ്റഫ് കുന്നുമ്മൽ, സിദ്ദീഖ് കുന്നുമ്മൽ,മരക്കാർ ഹാജി, അബ്ദുൽ അസീസ്, കടവത്ത് സൈതലവി , അനസ് , ഉണ്ണികൃഷ്ണൻ .കെ എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




