ഓളങ്ങളില്‍ കയാക്കിങ്; ഒന്നാമതായി ആല്‍ഫി ടോംബിയും സോനം കെ ആറും

HIGHLIGHTS : Kayaking in the waves; Alfie Tomby and Sonam KR first

phoenix
careertech

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ സീസണ്‍ നാലില്‍ ഓളമായി ബേപ്പൂര്‍ ബ്രേക്ക്വാട്ടറില്‍ നടന്ന സിറ്റ് ഓണ്‍ ടോപ് കയാക്കിങ് മത്സരം. മെന്‍ സിംഗിള്‍, വിമന്‍ സിംഗിള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി നടന്ന മത്സരത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള 72 ഓളം പേര്‍ മത്സരിച്ചു. പ്രാദേശികമായുള്ളവര്‍ക്കു കൂടി അവസരം നല്‍കികൊണ്ടായിരുന്നു മത്സരം.

300 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരം.
മെന്‍ വിഭാഗത്തില്‍ ആല്‍ഫി ടോംബിയും വിമന്‍ വിഭാഗത്തില്‍ ശില്പ കെ ആറും ഒന്നാമതെത്തി. ആല്‍ബര്‍ട്ട് രാജ്, സോന കെ ആര്‍ എന്നിവര്‍ ഇരുവിഭാഗങ്ങളിലും രണ്ടാം സ്ഥാനത്തെത്തി.

sameeksha-malabarinews

ദേശീയ തലത്തില്‍ കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുത്ത് പ്രാഗല്‍ഭ്യം തെളിയിച്ച മത്സരാര്‍ഥികളും പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിനും 15000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!