നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ ഇന്ന് ചോദ്യം ചെയ്യില്ല

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന് ചോദ്യംചെയ്യല്‍ ഇന്ന് ഉണ്ടാകില്ല. പത്മ സരോവരം വീട്ടില്‍വച്ച് കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ട എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. വലിയ പ്രൊജക്ടറുകളും ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നതിനാല്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നെ കൂടി ഒപ്പം വരുത്തി ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. പക്ഷേ ബാലചന്ദ്രകുമാര്‍ ചോദ്യം ചെയ്യലിനായി കാവ്യയുടെ വീട്ടിലേക്ക് വരില്ല എന്ന് അറിയിച്ച സാഹചര്യത്തിലാണ് വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്. തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേ സമയം ഉച്ചയ്ക്ക് രണ്ടുമണിക്ക് ദിലീപിന്റെ അനുജന്‍ അനൂപിനോടും സുരാജിനോടുo ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവര്‍ സ്ഥലത്തില്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയിട്ടുള്ളത്.

പതിനഞ്ചാം തീയതിക്കകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം , ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീയാകാത്തതിനാല്‍ കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ച് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top