മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം; കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ്

2022 ഏപ്രില്‍ 13, 14 തീയതികളില്‍ കേരള, ലക്ഷദ്വീപ്, തമിഴ്‌നാട്, കന്യാകുമാരി തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും (ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍) മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ മേല്‍പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് നിന്നും ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top