കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി തീര്‍പ്പാക്കി

കൊച്ചി: നടിയെ തട്ടക്കൊണ്ടുപോയി ആക്രിച്ച കേസില്‍ നടി കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഹരജി പരിഗണിച്ചപ്പോള്‍ കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

അതെസമയം സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ നാലിന് പരിഗണിക്കും.

പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത കോടതി അറസ്റ്റ് ചെയ്യില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്ന് പറഞ്ഞ് ഹരജി തീര്‍പ്പാക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top