പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കാഥികന്‍ തൃക്കുളം കൃഷണന്‍കുട്ടി

തിരൂരങ്ങാടി : തന്റെ രണ്ട് മാസത്തെ പെന്‍ഷന്‍ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി നല്‍കി പ്രശസ്ത കാഥികനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ തൃക്കുളം കൃഷ്ണന്‍കുട്ടി. കലാകാരന്മാര്‍ക്കുള്ള ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി തുക ഏറ്റുവാങ്ങി .

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ തൃക്കുളം കൃഷ്ണന്‍കുട്ടി സംഘടനക്കും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറാനായി ഒരു മാസത്തെ പെന്‍ഷന്‍ നല്‍കും. ചടങ്ങില്‍ സിപിഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മയില്‍, ലോക്കല്‍ കമ്മിറ്റി അംഗം വി ഭാസ്‌കരന്‍, അബ്ദുല്‍ കരീം പൂങ്ങാടന്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top