കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം;പരപ്പനങ്ങാടി സ്വദേശി മരിച്ചു; ഒരാളെ കാണാനില്ല

HIGHLIGHTS : Kasaragod fishing boat capsize accident; native of Parappanangadi dies; One person is missing

കാസര്‍കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം.ഒരാള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. പരപ്പനങ്ങാടി അരിയല്ലൂര്‍ കൊങ്ങന്റെ പുരക്കല്‍
സ്വദേശി അബൂബക്കര്‍ കോയ എന്ന കോയമോന്‍
(58)ആണ് മരിച്ചത്. കാണാതായ ആള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ബോട്ടിലുണ്ടായിരുന്ന മുപ്പതോളം പേര്‍ നീന്തി രക്ഷപ്പെട്ടു.ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.

രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ശക്തമായതിരയില്‍പ്പെട്ട ബോട്ട് മറിയുകയായിരുന്നു.

sameeksha-malabarinews

ബോട്ടില്‍ മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്‌നാട് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

അബൂബക്കറിന്റെ ഭാര്യ: ഖദീജ. മക്കൾ: ശംസിയ, സുഹാന, ജീഹാന, ബിൻഷ. മരുമക്കൾ: നിസാബി, ഷാജഹാൻ, അക്ബർ, അഫ്സൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!