കേരളം മുതല്‍ കാശ്മീര്‍ വരെ;പതിനൊന്നായിരം കിലോമീറ്റര്‍ സഞ്ചരിച്ച് കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് അംഗങ്ങള്‍

വള്ളിക്കുന്ന് : പതിനേഴ് സംസ്ഥാനങ്ങളിലൂടെ 35 ദിവസങ്ങളിലായി 11,000 കിലോമീറ്റര്‍ സഞ്ചരിച്ച് കാലിക്കറ്റ് ബുള്ളറ്റ് ക്ലബ് അംഗങ്ങള്‍. മാലിന്യ മുക്ത ഭാരതമെന്ന സന്ദേശം ഉയര്‍ത്തിയാണ് കേരളം മുതല്‍ കാശ്മീര്‍ വരെ ബുള്ളറ്റ് പ്രേമികളായ ക്ലബ് അംഗങ്ങള്‍ നാടുച്ചുറ്റി തിരിച്ചെത്തിയത്.12 ബുള്ളറ്റിലും 2 ജീപ്പി ലുമായാണ് സപ്തംബര്‍ 1ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഒക്ടോബര്‍ 5 ന് തിരിച്ചെത്തിയത്.

കാശ്മീര്‍, ലഡാക്ക്, കാര്‍ഗില്‍, ലോകത്തിലെ ഗതാഗതമുള്ള ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിംഗ് ലി പാസ് എന്നിവിടങ്ങളിലെല്ലാം സംഘം എത്തി. വടക്ക് കിഴക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. 70 മെമ്പര്‍മാരുള്ള കാലിക്കറ്റ് ബുള്ളറ്റ് ക്ലബ്ബ് 2007 ലാണ് പിറന്നത്. 2017 ലും ബുള്ളറ്റില്‍ ഭാരത പര്യടനം നടത്തിയിട്ടുണ്ട് ക്ലബ്ബ് അംഗങ്ങള്‍. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വിത്യസ്ത പ്രായക്കാരായവര്‍ ക്ലബ്ബിലുണ്ട്. യാത്രക്കിടെ ശാരീരികമായ ചില പ്രതിബന്ധങ്ങള്‍ വന്നെങ്കിലും അതെല്ലാം അതിജീവിച്ചാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. സന്നദ്ധ സേവന രംഗത്തും തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട് ക്ലബ് അംഗങ്ങള്‍. കോവിഡ്, നിപ്പ, പ്രകൃതിദുരന്തങ്ങള്‍ എന്നിവ ഉണ്ടായപ്പോള്‍ സന്നദ്ധ സേവകരായി രംഗത്ത് നിറഞ്ഞു നിന്നു. തങ്ങളുടെ വരുമാനത്തില്‍ ഒരു വിഹിതമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. ക്യാപ്റ്റന്‍ സുര്‍ജിത്ത് സിംഗ്, സഹീര്‍ കോഴിക്കോട്, സൂരജ് വള്ളിക്കുന്ന് എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം.

Share news
error: Content is protected !!
Scroll to Top