HIGHLIGHTS : PSC Exam
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളിലേക്കുള്ള ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് നടത്തും.
അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഉച്ചയ്ക്ക് ഒന്നിന് മുന്‍പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാഓഫീസര്‍ അറിയിച്ചു.

