കറിവേപ്പില തൊക്ക്…സൂപ്പര്‍ ടേസ്റ്റാണ്…വേഗം ഉണ്ടാക്കിക്കോളു

അടിപൊളി കറിവേപ്പില തൊക്ക് തയ്യാറാക്കിയാലോ. വളരെ  രുചികരമായ ഒരു വിഭവമാണ് ഇത്. ചോറിനും ദോശയ്ക്കും ഇഡ്ഡലിക്കും ഒക്കെ ഒരുപോലെ കൂട്ടാന്‍ പറ്റിയ ഒരു വിഭവമാണിത്

ആവശ്യമായ സാധനങ്ങള്‍
കറിവേപ്പില – 1 കപ്പ്

പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍

വെളുത്തുള്ളി – 5-6 അല്ലി

ചെറിയ ഉള്ളി – 5-6 എണ്ണം

വറ്റല്‍ മുളക് – 4-5 എണ്ണം (എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)

ഉലുവ – 1/2 ടീസ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

ശര്‍ക്കര – ഒരു ചെറിയ കഷ്ണം

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന് (നല്ലെണ്ണ)

തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് കടുക്, ഉലുവ, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് വറുക്കുക.

അതിനുശേഷം, വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക.

ഇവ നന്നായി വഴണ്ടുവരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് നന്നായി വഴറ്റുക. കറിവേപ്പില നല്ല ക്രിസ്പി ആകുന്നതുവരെ വഴറ്റണം.കരിഞ്ഞ്‌പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈ കൂട്ട് തണുക്കാന്‍ വെച്ചതിനു ശേഷം മിക്‌സിയില്‍ ആവശ്യത്തിന് ഉപ്പും പുളിയും ശര്‍ക്കരയും ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ മാത്രം കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കാം.

അരച്ചെടുത്ത ചട്ണി ഒരു പാത്രത്തിലേക്ക് മാറ്റുക.

അതേ പാനില്‍ കുറച്ച് എണ്ണയൊഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് താളിക്കുക.

ഈ താളിച്ച കടുക് അരച്ച ചട്ണിയിലേക്ക് ചേര്‍ക്കുക.

അത്രയേ ഉള്ളൂ…. രുചികരമായ കറിവേപ്പില തൊക്ക് തയ്യാര്‍. ഇത് എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ ഒരാഴ്ച വരെ സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top