കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ചെന്നൈ: പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോസ്‌മെന്റ് വീണ്ടും റെയ്ഡ് നടത്തുന്നു. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെയും ചെന്നൈയിലെയും കെട്ടിടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നത്. ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചത് സംബന്ധിച്ച കേസിലാണ് പരിശോധന നടത്തിവരുന്നത്.

എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. കാര്‍ത്തിയോട് ജനുവരി 16 ന് വീണ്ടും ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.

കാര്‍ത്തി ചിദംബരത്തിനും ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍മാരായ പീറ്റര്‍, ഇന്ദ്രാണി എന്നിവര്‍ക്കും എതിരെയാണ് കേസ്. ഇക്കാര്യത്തില്‍ സിബിഐയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതെകുടര്‍ന്നാണ് എന്‍ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം കേസ് എടുത്തത്.

Related Articles