അവധിക്കാല യാത്രാ തിരക്ക് ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക

ബെംഗളൂരു: അവധിക്കാല യാത്രാ തിരക്ക് പരിഗണിച്ച്, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെംഗളൂരുവിലെ വിവിധ ബസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്ക് ഈ ബസുകള്‍ സര്‍വീസ് നടത്തും. ഇതുകൂടാതെ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും ഉത്സവ യാത്രാതിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച ബസുകളില്‍ ഒന്ന് കൊച്ചിയിലേക്കായതിനാല്‍ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികള്‍ക്ക് പ്രയോജനപ്പെടും.

ബെംഗളൂരുവില്‍ നിന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് നടത്തുന്നത്. തിരിച്ചുള്ള യാത്രകള്‍ ഒക്ടോബര്‍ 22 നും 26 നും ഇടയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ www.ksrtc.karnataka.gov.in എന്ന വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ ഉറപ്പാക്കാം.

ഈ കാലയളവില്‍ ബെംഗളൂരു കെമ്പഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് ധര്‍മ്മസ്ഥല, മംഗളൂരു, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top