സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

HIGHLIGHTS : Karnataka High Court quashes sexual harassment case against director Ranjith

ബാംഗ്ലൂര്‍ : സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. എഫ് ഐ ആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

സംഭവം നടന്ന് 12 വര്‍ഷത്തിനുശേഷമാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവാവ് പരാതി നല്‍കിയതെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. യുവാവ് പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണ്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു.

ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. നേരത്തെ കേസില്‍ രഞ്ജിത്തിനെതിരെയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ കോടതി തടഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!