ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി ജഡ്ജി കാണും

HIGHLIGHTS : Janaki vs State of Kerala to be heard by High Court judge today

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരില്‍ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാല്‍ മീഡിയയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് ജെ എസ് കെ കാണുന്നത്.

സിനിമ കണ്ടതിനുശേഷം ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്. ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്.

സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!