കര്‍ക്കടക കഞ്ഞി

കര്‍ക്കടകത്തില്‍ പച്ചമരുന്നുകളുടെ നീരു ചേര്‍ത്ത് തയാറാറാക്കാവുന്ന മരുന്നു കഞ്ഞി റെഡിയാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകള്‍ :

തവിടു കളയാത്ത ഞവര അരി – 100 ഗ്രാം.
ഉലുവ – 5 ഗ്രാം.
ആശാളി – 5 ഗ്രാം.
ജീരകം – 5 ഗ്രാം.
കാക്കവട്ട് – ഒന്നിന്റെ പകുതി
പച്ചമരുന്നുകള്‍ ( മുക്കുറ്റി, ചതുര വെണ്ണല്‍, കൊഴല്‍വാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാര്‍നെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയല്‍ചെവിയന്‍).
തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്തു പച്ചമരുന്നുകള്‍ ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

തയാറാക്കുന്ന വിധം:-

ആറിരട്ടി പച്ചമരുന്നു നീരില്‍ ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറുതീയില്‍ വേവിക്കുക. പകുതി വേകുമ്പോള്‍ അരച്ച കാക്കവട്ട് ചേര്‍ത്ത് വീണ്ടും വേവിക്കുക.
അരി വെന്തു കഴിഞ്ഞാല്‍ അതിലേക്കു തേങ്ങാപ്പാല്‍ ചേര്‍ത്തശേഷം തീ അണയ്ക്കാം. അര സ്പൂണ്‍ പശുവിന്‍ നെയ്യില്‍ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് ചേര്‍ക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top