ആവശ്യമുള്ള സാധനങ്ങള്‍
എള്ള്- 1 കപ്പ്
അവില്‍-അരക്കപ്പ് കപ്പ്
കരിപ്പെട്ടി-200 ഗ്രാം
തേങ്ങ-അര കപ്പ്
നെയ്യ്-1ടേബിള്‍ സ്പൂണ്‍
ചുക്ക്(പൊടിച്ചത്)-അര ടീസ്പണ്‍
ഏലക്ക പൊടിച്ചത്-അര ടീസ്പൂണ്‍
നിലക്കടല-അരക്കപ്പ്
തയ്യാറാക്കുന്ന വിധം
എള്ള് നന്നായി കുഴുകി വാര്‍ത്തുവെക്കുക. കരിപ്പെട്ടി കുറച്ച് വെള്ളമൊഴിച്ച് വലിയ കട്ടിയിലല്ലാതെ പാവാക്കി എടുക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് എള്ള് കരിഞ്ഞുപോകാതെ ചെറുതീയില്‍ വറുത്തെടുക്കുക(കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം).ശേഷം അവില്‍ (കട്ടിയുള്ള അവില്‍ എടുക്കണം.വെള്ള അവില്‍ എടുക്കരുത്
) നന്നായി വറുത്തെടുക്കുക. ഒരുപാനില്‍ നെയ്യ് ഒഴിച്ച് അതിലേക്ക് തേങ്ങയിട്ട് ചെറിയെ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്ത് അതിലേക്ക് വറുത്തുവെച്ചിരിക്കുന്ന എള്ള്, അവില്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.ഇതിലേക്ക് ശര്‍ക്കര പാവ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഈസമയം ചുക്ക് പൊടി, ഏലക്ക എന്നിവ ചേര്‍ത്ത് ഇളക്കുക. വറുത്ത നിലക്കടല തൊലികളഞ്ഞ് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ചെറിയ ഉരുളകളാക്കിയോ, ഒരു സ്പൂണ്‍ വീതമോ എല്ലാ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. കര്‍ക്കട മാസത്തില്‍ മാത്രമല്ല എല്ലാ മാസും ഇത് കഴിക്കുന്നത് നല്ലതാണ്. ഫ്രിഡ്ജിലോ,പുറത്തോ കുപ്പിയിലാക്കി ഉപയോഗിക്കാവുന്നതാണ്.




