കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Karipur Hajj camp inaugurated

malabarinews

ഈ വര്‍ഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ബഹു.സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി ശ്രീ. വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. യുദ്ധ ഭീഷണി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ നിലനില്‍ക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാര്‍ത്ഥന നടത്തണമെന്ന് തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ തീര്‍ത്ഥാടകരുടെ ലഗേജിന്റെ ഭാരത്തില്‍ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും സഊദി അറേബ്യയിലെ ചൂടേറിയ കാലാവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായി സംസാരിച്ചു. ആദ്യ സംഘത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ക്കുള്ള ബോര്‍ഡിങ്ങ് പാസ് അഹ്മദ് ദേവര്‍കോവില്‍ എം.എല്‍.എ കൈമാറി. ടി.വി ഇബ്‌റാഹീം എം.എല്‍.എ തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാരേഖകള്‍ കൈമാറി. അഡ്വ.പി.ടി.എ റഹീം എം.എല്‍.എ യാത്രാമംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍ കുട്ടി, എം.എസ് അനസ് ഹാജി, ഒ.വി ജാഫര്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, മുഹമ്മദ് സക്കീര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി രവീന്ദ്രന്‍, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, വി.പി അനില്‍, എ.പി അബ്ദുല്‍ വഹാബ്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി.കെ.സി അബ്ദു റഹ്മാന്‍, കെ.എം മുഹമ്മദ് ഖാസിം കോയ, കബീര്‍ നെടിയിരുപ്പ്, ശോഭാ അബൂബക്കര്‍ കോഴിക്കോട്, ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം ഐ.പി.ഐസ് (റിട്ട), എയര്‍ ഇന്ത്യ എക്‌സപ്രസ്സ് മാനേജര്‍ സുജിത്ത് ജോസഫ്, അലി വെട്ടേടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് സ്വാഗതവും മെമ്പര്‍ അഷ്‌കര്‍ കോറാട് നന്ദിയും പറഞ്ഞു.
ആദ്യ രണ്ട് വിമാനങ്ങളിലേക്കുള്ള തീര്‍ത്ഥാടകരും യാത്രയാക്കാനെത്തിയവരും ഉള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ സംഗമിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!