തൊഴിലവസരങ്ങൾ

അതിഥി അധ്യാപക നിയമനം
മലപ്പുറം ഗവ. കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കെമിസ്ട്രി, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മെയ് 14ന് വൈകീട്ട് അഞ്ചിനകം കോളേജ് വെബ്‌സൈറ്റിൽ (gcmalappuram.ac.in)നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 9061734918, 04832734918.
കോളേജ് സൈക്കോളജിസ്റ്റ് നിയമനം
താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളേജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് വുമൺസ് കോളേജ് കാട്ടിലങ്ങാടി എന്നിവിടങ്ങളിലേക്ക് 2025-26 സാമ്പത്തിക വർഷത്തേയ്ക്ക് കോളേജ് സൈക്കോളജിസ്റ്റുകളുടെ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസിലിംഗ് മേഖലയിലെ  പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 16ന് രാവിലെ പത്തിന് അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി.എച്ച്.എം.കെ എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0494 2582800.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top