ആവശ്യമുള്ള സാധനങ്ങള്‍
കപ്പ-2 എണ്ണം
സവാള-1
ഇഞ്ചി-ഒരു കഷ്ണം
കറിവേപ്പില-ഒരല്ലി
പച്ചമുളക്-2 എണ്ണം
പത്തിരിപ്പൊടി-ഒരുകപ്പ്
തേങ്ങ-അരക്കപ്പ്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി,ചെറിയ ക്ഷണങ്ങളാക്കി മുറിച്ച് മിക്‌സിയിലോ കല്ലിലോ അരച്ചെടുക്കുക(അരയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കരുത്). ഈ കൂട്ട് ഒരു പാത്രത്തിലേക്ക് ഇട്ട് ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നി ചേര്‍ത്ത് ഒന്ന് യോജിപ്പിക്കു. ഇതിലേക്ക് തേങ്ങ പത്തിരിപ്പൊടി(പത്തിരിപ്പൊടി കട്ടികൂട്ടാനുള്ള ആവശ്യത്തിന് ചേര്‍ക്കാം), ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് ഉരുട്ടാന്‍ പാകത്തില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കരുത്. പിന്നീട് കൈപ്പത്തിരിക്ക് പരത്തുന്നതുപോലെ വാഴയിലയില്‍ കുറച്ച് വെളിച്ചെണ്ണ തൂവി വട്ടത്തില്‍ പരത്തിയെടുക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ തടവി തിരിച്ചും മറിച്ചുമിട്ട് വേവിച്ച് എടുക്കാം. വളരെ രുചികരമായ ഒരു പത്തിരിയാണ് ഇത് .



