വീട്ടമ്മയെ കൊന്ന കേസില്‍ അയല്‍വാസി പിടിയില്‍

10-handcuffed_lowകണ്ണൂര്‍: കണ്ണൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അയല്‍വായിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേളകം നാനാനിപ്പൊയില്‍ വടക്കേമുറി ശോഭയന്നെ സ്ത്രീയാണ് കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മാവിലയില്‍ സുധീഷ് എന്ന ഉണ്ണി (36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പിലെ ബന്ധുവീട്ടില്‍ നിന്നാണ് പേരാവൂര്‍ സി ഐ ജോഷി ജോസും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ശോഭയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോഷി ജോസ്, എസ് ഐ കെഎം ജോണ്‍, സീനിയര്‍ സി പി ഒ മനോജ്കുമാര്‍, സി പി ഒ തോമസ് കുന്നേല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. കൊലപാതകം കഴിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം അന്വേഷണ സംഘം പിടികൂടി.

Share news
error: Content is protected !!
Scroll to Top