പിസിചാക്കോയും രാജിവെച്ചു

M_Id_380945_P_C_Chackoന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തെ തുടര്‍ന്ന്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ചുമതലയിലുണ്ടായിരുന്ന പിസി ചാക്കോ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയില്‍ നിന്നും രാജിവച്ചു.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ തെറ്റിയെന്ന് പി സി ചാക്കോ പറഞ്ഞു. കൃത്യമായി സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്ഥിയും വക്താവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായ അജയ് മാക്കന്‍ സദര്‍ ബസാര്‍ മണ്ഡലത്തില്‍ പരാജയം ഉറപ്പിച്ചതോടെയാണു രാജി പ്രഖ്യാപിച്ചത്.

പതിനഞ്ച് വര്‍ഷം തലസ്ഥാന നഗരം ഭരിച്ച കോണ്‍ഗ്രസ് ദയനീയമായ തോല്‍വിയാണ് നേരിട്ടത്. മത്സരിച്ച ഒരു സീറ്റില്‍ പോലും വിജയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പും.

Share news
error: Content is protected !!
Scroll to Top