HIGHLIGHTS : കണ്ണൂര്‍ : കണ്ണൂര്‍, വിയ്യൂര്‍ ജയിലിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ക്ക് വിയ്യൂ ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റെന...
കണ്ണൂര്‍ : കണ്ണൂര്‍, വിയ്യൂര്‍ ജയിലിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ക്ക് വിയ്യൂ ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റെന്ന വിവാദത്തിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടുമാരുടെ ഈ സ്ഥലമാറ്റം. കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് ദേവദാസനെ വിയ്യൂ സെന്‍ട്രല്‍ ജയിലിലേക്കും വിയ്യൂ ജയില്‍ സൂപ്രണ്ട് എംകെ വിനോദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രതികളെ വിയ്യൂ ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും കണ്ണൂരില്‍ മാറ്റണമെന്നും ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികള്‍ കണ്ണൂര്‍ സ്വദേശികള്‍ ആയതിനാല്‍ പ്രശ്‌ന സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. ഈ സാഹചര്യത്തെ തുടര്‍ന്നാണ് പ്രതികളെ വിയ്യൂര്‍ ജിയിലിലേക്ക് മാറ്റാന്‍ സൂപ്രണ്ട് ഉത്തരവിട്ടത്. എന്നാല്‍ വിയ്യൂര്‍ ജയിലില്‍ വെച്ച് വാര്‍ഡന്‍ മര്‍ദ്ധിച്ചുവെന്ന് ആരോപിച്ച് 4 പ്രതികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികളെ ജയിലിനുള്ളില്‍ മര്‍ദ്ധിച്ചെന്ന പരാതിയെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം എംഎല്‍എ മാര്‍ ജയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.