ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപിയും ആര്‍എസ്എസും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളെയും മറ്റ് അവശ്യ സര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ മൃതദേഹം പരിയാരത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും.

കണ്ണൂര്‍ കക്കയങ്ങാട് ഇന്നലെയാണ് ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത്. ശ്യാമപ്രസാദ് ചിറ്റാരിപ്പറമ്പ് സ്വദേശിയും പേരാവൂര്‍ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയുമാണ്. നെടുമ്പൊയിലില്‍ വച്ച് കാറിലെത്തിയ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ വെട്ടിവീഴ്ത്തുകയായിരുന്നു.

സംഭവത്തില്‍ നാലുപേര്‍ അറസിറ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Share news
error: Content is protected !!
Scroll to Top