Section

malabari-logo-mobile

അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി;ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് പാസായില്ല

HIGHLIGHTS : അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി. ഇതോടെ അമേരിക്കയില്‍ ഒരുമാസത്തേക്കുള്ള ധനബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സെനറ്റില്‍ പരാജയപ്പെട്ടു. ഇ...

അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി. ഇതോടെ അമേരിക്കയില്‍ ഒരുമാസത്തേക്കുള്ള ധനബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സെനറ്റില്‍ പരാജയപ്പെട്ടു. ഇതോടെ നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കുമെന്നാണ് സൂചന. കൂടാതെ നാല്‍പത് ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

ഫെബ്രുവരി പതിനാറ് വരെ കാലയളവിലുള്ള ധന ബില്ലാണ് സെനറ്റില്‍ പരാജയപ്പെട്ടത്. ബില്ലിനെ 49 അംഗങ്ങള്‍ എതിര്‍ത്തു. ബില്‍ പാസാകാന്‍ 60 വോട്ട് വേണ്ടിയിരുന്നു.

sameeksha-malabarinews

ഇതോടെ ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പ്രവര്‍ത്തന ഫണ്ട് ഇതോടെ തടസപ്പെട്ടു. നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും തടസപ്പെടും.

അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!