Section

malabari-logo-mobile

കണ്ണൂരില്‍ വലിയവിമാനം ഇറങ്ങി

HIGHLIGHTS : കണ്ണൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വലിയ യാത്രാ വിമാനം ഇറങ്ങി. തിരുവന...

കണ്ണൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വലിയ യാത്രാ വിമാനം ഇറങ്ങി. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്.
വ്യാഴ്ച രാവിലെ 9.57 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഐ എക്‌സ് 555/എഎക്‌സ് ബി 555 വിമാനം 10.27 ന് കണ്ണൂര്‍ വിമാനത്താവള മേഖലയിലെത്തി തുടര്‍ന്ന് 10.35 ഓടെ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടര്‍ച്ചയായാണ് വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ ആരംഭിച്ചത്. ചെറുവിമാനങ്ങള്‍ ഇതിനകം പലതവണ ഇറക്കിയിട്ടുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന് എല്ലാ പരിശോധനകളും പൂര്‍ത്തിയായതോടെയാണ് വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ത്ഥം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഇറങ്ങിയത്.

sameeksha-malabarinews

ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍, ഇന്‍ഡിഗോ കമ്പനികള്‍ക്ക് അന്താരാഷ്ട്ര ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതിയായി കൂടാതെ ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ ഉഡാന്‍ വിമാന സര്‍വീസുകളുമുണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!