
കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കണ്ട് റെയിൽവേ. ബെംഗളൂരു – കണ്ണൂർഎക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. 15 മുതൽ കോഴിക്കോട്ടേക്കുള്ള സർവീസ് ആരംഭിക്കും. രാത്രി 9.35-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12.40-നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുക. തിരികെ വൈകീട്ട് 3.30-നാണ് കോഴിക്കോട്ടുനിന്ന് പുറപ്പെടുക. വൈകീട്ട് അഞ്ചിന് കണ്ണൂരിലെത്തും.
ട്രെയിൻ നമ്പർ 16511,16522 വിനെയാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. ബെംഗളൂരുവിൽ നിന്ന് വരുന്ന ട്രെയിൻ കാലത്ത് 10.55ന് കണ്ണൂരെത്തും. തലശ്ശേരി(11 .20), വടകര(11.41), കൊയിലാണ്ടി(11.58) എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ഉച്ചയ്ക്ക് 12 .40നാണ് ട്രെയിൻ കോഴിക്കോടെത്തുക. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 3 .30യ്ക്കാണ് കോഴിക്കോട് നിന്ന് പുറപ്പെടുക. കൊയിലാണ്ടി(3.52), വടകര(4.12), തലശ്ശേരി(4 .34) എന്നിങ്ങനെയാണ് സമയക്രമം. അഞ്ച് മണിക്ക് കണ്ണൂരെത്തും.
നിലവിൽ കോഴിക്കോട് നിന്നുള്ളവർക്ക് ബെംഗളൂരുവിൽ എത്താൻ യെശ്വന്ത്പുർ എക്സ്പ്രസ് മാത്രമാണ് ആശ്രയം. ഇങ്ങനെയിരിക്കെയാണ് കണ്ണൂർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





