കണ്ണൂര്‍ വിമാനത്താവളം: പ്രൊമോഷണല്‍ ബ്രോഷറും വീഡിയോയും  മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രൊമോഷണല്‍ ബ്രോഷറിന്റെയും വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിമാനത്താവള ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗിനോടനുബന്ധിച്ചായിരുന് നു പ്രകാശനം. ആദ്യ ബ്രോഷര്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
പുതിയ വിമാനത്താവളം സംബന്ധിച്ച വിവരങ്ങളും സവിശേഷതകളും സൗകര്യങ്ങളും വിശദീകരിക്കുന്നതാണ് ബ്രോഷറും വീഡിയോയും.  ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രചാരണത്തിന് ഇവ ഉപയോഗിക്കും.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top