Section

malabari-logo-mobile

ഫുട്‌ബോള്‍ കമന്റേറ്ററായി കല്യാണി , ശേഷം മൈക്കില്‍ ഫാത്തിമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

HIGHLIGHTS : Kalyani as football commentator, then Fatima first look poster released on mic

കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ടോവിനോ തോമസും കീര്‍ത്തി സുരേഷും സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്‌നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്. മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ഗംഭീര പ്രകടനവുമായി പ്രേക്ഷക പ്രശംസ നേടുമെന്നുറപ്പാണ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

sameeksha-malabarinews

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദര്‍, പബ്ലിസിറ്റി -യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ -ഐശ്വര്യ സുരേഷ്,

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!