പ്രണയിനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം; കമന്റുമായി പാര്‍വതി

പ്രണയിനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയ താരം കാളിദാസ് ജയറാം. മോഡലും 2021ല്‍ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം പങ്കുവെച്ചിരിക്കുന്നത്. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.
വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരുണി.

ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തില്‍ കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്.
കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയ ചിഹ്‌നം ക്യാപ്ഷനില്‍ ചേര്‍ത്താണ് കാളിദാസ് ജയറാം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കാളിദാസ് ജയറാമിന്റെ അമ്മ പാര്‍വതി, സഹോദരി മാളവിക, മറ്റ് താരങ്ങളുമടക്കം ഒട്ടേറെ പേര്‍ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തി. ‘എന്റെ കുട്ടികള്‍’ എന്ന് പാര്‍വതി പ്രതികരിച്ചത്. ‘ഹലോ ഹബീബീസ്’ എന്നാണ് മാളവികയുടെ കമന്റ്..

തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരുണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പുറത്തുവന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top