കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ടെന്ന് ആരോപണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.  മണിയും ദിലീപും തമ്മിലുണ്ടായിരുന്ന ഭൂമി ഇടപാടുകളാണ് കാരണമെന്നും ബൈജു ആരോപിച്ചു.

തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍  സിബിഐക്ക് പരാതി നല്‍കി. നിലവില്‍ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നത് സിബിഐ ആണ്.

പരാതിയില്‍ ബൈജു കൊട്ടാരക്കരയെ വിളിച്ചുവരുത്തി സിബിഐ മൊഴിയെടുത്തു.ഇതേ കുറിച്ചുള്ള തെളിവുണ്ടെന്നും കോഴിക്കോട് സ്വദേശിനിയായ യുവതി ഇതേകുറിച്ചുള്ള കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

 

 

Related Articles