Section

malabari-logo-mobile

കക്കറൊട്ടി

HIGHLIGHTS : kakkarotti

കക്കറൊട്ടി

തയ്യാറാക്കിയത്; ഷരീഫ

sameeksha-malabarinews

ആവശ്യമുള്ള ചേരുവകള്‍:-

അരിപിടിക്ക് വേണ്ട ചേരുവകള്‍:-

1. പൊന്നിയരി – 1/2 കിലോ
2. തേങ്ങ ചിരവിയത് – ഒരു മുറി
3. സവാള അരിഞ്ഞത് – 2 എണ്ണം
4. പെരുംജീരകം – 2 ടീസ്പൂണ്‍
5. നല്ല ജീരകം – ഒരു ടീസ്പൂണ്‍
6. കറുവാ പട്ട -1 കഷ്ണം
7. ഗ്രാമ്പൂ – 4 എണ്ണം
8. ഏലയ്ക്ക – 4 എണ്ണം
9. ഉപ്പ് – ആവശ്യത്തിന്

മസാലയ്ക്ക് വേണ്ട ചേരുവകള്‍:-

1. ബീഫ് – 1/2 കിലോ
2. സവാള – 3 എണ്ണം
3. പച്ചമുളക് – 5 എണ്ണം
4. തക്കാളി – 1 എണ്ണം
5. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
6. മല്ലിപ്പൊടി – 3 ടേബിള്‍ സ്പൂണ്‍
7. മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
9. തേങ്ങ ചിരവിയത് – 1 മുറി
10. കറിപ്പേില – 2 തണ്ട്
11. മല്ലിയില അരിഞ്ഞത്- 1/2 കപ്പ്
12. ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത് ) – 1/2 കപ്പ്
13. ഗരംമസാല – 1 ടീസ്പൂണ്‍
14. എണ്ണ – 1/2 കപ്പ്
15. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:-

അരി ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് കഴുകി വെള്ളം ഊറ്റി വയ്ക്കുക. പെരുംജീരകം, ജീരകം, പട്ട, ഏലയ്ക്ക എന്നീ ചേരുവകള്‍ തരിതരിയായി പൊടിച്ചതില്‍ ഉള്ളി അരിഞ്ഞതും തേങ്ങ ചിരവിയതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് കട്ടിയില്‍ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവില്‍ വിരല്‍കൊണ്ട് ചെറുതായി അമര്‍ത്തി വാഴയിലയില്‍വച്ച് ആവിയില്‍ വേവിച്ചെടുക്കുക.

വെന്തശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

മസാല ഉണ്ടാക്കുന്നവിധം:-

ഇറച്ചി നന്നായി കഴുകി അതില്‍ സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് കുക്കറിലിട്ട് വേവിക്കുക.

തേങ്ങ നേര്‍മ്മയായി അരച്ചെടുക്കുക.

പിടിയും മസാലയും ചേര്‍ക്കുന്ന വിധം:-

ഒരു പാത്രം അടുപ്പില്‍വച്ച് അരക്കപ്പ് എണ്ണ ഒഴിച്ച് അതില്‍ ചുവന്നുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി മൂത്ത് കഴിഞ്ഞാല്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും ഇട്ട് അരച്ചുവച്ച തേങ്ങ അതിലേക്ക് ഒഴിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഗരംമസാല പൊടിയും തയാറാക്കിയ ഇറച്ചി മസാലകൂട്ടും ചേര്‍ത്ത് തിളച്ചാല്‍ പാകത്തിന് ഉപ്പും ചേര്‍ക്കുക.

ഇതിലേക്ക് വേവിച്ച പിടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മല്ലിയിലയും ചേര്‍ത്ത് അടുപ്പില്‍നിന്ന് ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ കക്കറൊട്ടി തയ്യാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!