
വള്ളിക്കുന്ന് : കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾക്ക് മുന്നോടിയായി വിദഗ്‌ധ സമിതി പരിശോധന തുടങ്ങി. 13.15 കോടി രൂപ വകയിരുത്തിയാണ് പുനരുദ്ധാരണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്. പ്രവൃത്തികൾ മദ്രാസ് ഐഐടി സാങ്കേതിക വിദഗ്‌ധരുടേയും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യു ട്ട് (കെഎച്ച്ആർഐ) സാങ്കേതിക വിദഗ്‌ധരുടേയും നേതൃത്വത്തിൽ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കും.
കെഎച്ച്ആർഐ അസി.എക്സിക്യൂട്ടീവ് എൻജിനിയർമാരായ സോണി, അരുൺ എന്നിവരാണ് ടീമിന് നേതൃത്വം നൽകുന്നത്. തിങ്കൾ രാവി ലെ എത്തിയ ടീമിനോടൊപ്പം പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എൻജിനിയർ വിശ്വപ്രകാശ്, എക്സി.എൻജിനിയർ ജയരാജ്, അസി.എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് ചാലിൽ എന്നിവരുമുണ്ടായിരുന്നു.
തീരദേശ പാതയിലെ കടലുണ്ടിക്കടവ് പാലത്തിൻ്റെ സ്പാനിലും തുണിലും വിള്ളൽ കണ്ടെത്തിയിരുന്നു. കടലുണ്ടി ഭാഗത്തെ രണ്ടാം സാനാണ് അപകടനിലയിലുള്ളത്. സിമൻ്റ് അടർന്നുവീണ സ്‌പാനിന്റെ ഇരുമ്പ് കമ്പികൾ ദ്രവിച്ചിട്ടുണ്ട്. വിള്ളലുണ്ടായ കൂടുതൽ ഭാഗം അടർന്നുവീഴുമെന്ന സ്ഥിതിയുമുണ്ട്. നദിയിൽ വേലിയിറക്ക സമയത്തുമാത്രമേ തൂണുകളുടെ അപകടനില കാണാനാകു. എത്രത്തോളം ആഴത്തിൽ തകർച്ചയുണ്ട് എന്നത് വിദഗ്‌ധ പരിശോധനക്കുശേഷമേ വ്യക്തമാകൂ. കാലപ്പഴക്കത്താലും അഴി മുഖത്തുനിന്നുള്ള ശക്തമായ തിരയടിയേറ്റുമാണ് തേപ്പ് അടർന്ന് വിഉളൽ പ്രത്യക്ഷപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




