കടലുണ്ടി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി ജൈവ താളം പരിപാടി നടത്തി

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, മലബാർ ബോട്ടാണിക്കൽ ഗാർഡൻ & പ്ലാൻ്റ് സയൻസ്, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ സ്ക്കൂളുകളിലെ ജൈവ വൈവിധ്യ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനും സസ്യ ജന്തു ജാലകങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ലക്ഷമിട്ടാണ് ജൈവതാളം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

കടലുണ്ടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സംസ്ഥാന സർക്കാരിൻ്റെ യുവ ശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ് ഡോ: വി. എസ്.ഹരീഷ് ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോ – ഓർഡിനേറ്റർ ഡോ: കെ.പി. മഞ്ജു ജില്ല സ്പീഷീസുകളെ പരിചയപ്പെടുത്തി.

കടലുണ്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ശിവദാസൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, കോഴിക്കോട് പ്രോവിഡൻസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: ജൂലി, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർമാൻ കെ. ജയപ്രകാശ്, ജൈവ വൈവിധ്യ മാനേജ്മെൻ്റ് കമ്മറ്റി ജില്ല കൺവീനർ ഗോപാലകൃഷ്ണൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ സ്മിത ഗണേശ്, അജിത വി.എസ്, നിശ പനയം മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

വിദ്യാലയങ്ങൾക്കുള്ള ജൈവ വൈവിധ്യ ബോർഡിൻ്റെ സർടിഫിക്കറ്റുകളും സമുദ്രതീര ജൈവ വൈവിധ്യ രജിസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്ത വളണ്ടിയർ മാർക്കുള്ള അനുമോദനം, വൃക്ഷത്തൈ വിതരണം എന്നിവയും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top