വട്ടിയൂര്‍ക്കാവിന് ഇനി എംഎല്‍എ ബ്രോ:ഇടതിന് മിന്നുന്ന വിജയം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ബ്രോ വികെ പ്രശാന്ത് ഇനി വട്ടിയൂര്‍ക്കാവിന് എംഎല്‍എ ബ്രോ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 14251 വോട്ടുകള്‍ക്ക് വിജയിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇടതുപക്ഷം മികച്ച വിജയം സ്വന്തമാക്കിയിരിക്കുന്നത്.

വോട്ടെണ്ണിതുടങ്ങിയപ്പോള്‍ മുതല്‍ വ്യക്തമായ മുന്നേറ്റം കാഴ്ച വെച്ചായിരുന്നു വി കെ പ്രശാന്ത് യുഡിഎ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിനെതിരെ കാഴ്ച വെച്ചത്.

കഴിഞ്ഞ് തിരഞ്ഞെടുപ്പില്‍ 23000 വോട്ടുകള്‍ക്ക് പിന്നിലായിരുന്ന ഇടതുപക്ഷം ഇപ്പോള്‍ നേടിയത് മിന്നുന്ന വിജയമാണ്. ഇവിടെ എന്‍എസ്എസ് പരസ്യമായി യുജിഎഫിനായി രംഗത്തെത്തിയ വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് ജയം ശ്രദ്ധേയമാണ്.

Share news
error: Content is protected !!
Scroll to Top