
തിരുവന്തപുരം: പാലാരിവട്ടം അഴിമതി കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം.ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം,പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ലവിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
നിലവില്‍ വി കെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നവംബര്‍ 26 നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




