സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം:ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. രാവിലെ പത്തുമണിക്കാണ് കസ്റ്റംസ് ഓഫീസല്‍ എത്തിയത്.ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്.

ഡോളര്‍ അടങ്ങിയ ബാഗ് യുഎഇ കോണ്‍സുലേറ്റ് വാഹനത്തില്‍ കൊണ്ടുപോയതിന് അയ്യപ്പന്‍ സാക്ഷിയാണെന്ന യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

അയ്യപ്പന് കസ്റ്റംസ് നാലുതവണ ചോദ്യം ചെയ്യലിന്ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണ് അദേഹം ചോദ്യംചെയ്യലിന് ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതുകൊണ്ട് തനിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അയ്യപ്പന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top