അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു

മലപ്പുറത്ത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി (എ.ഡി.എം) കെ. ദേവകി ചുമതലയേറ്റു. വയനാട് എ.ഡി.എം ആയിരുന്നു. വയനാട് സ്‌പെഷ്യല്‍ എല്‍.എ ഡപ്യൂട്ടി കളക്ടര്‍, മലപ്പുറം കളക്ടറേറ്റില്‍ ഹുസൂര്‍ ശിരസ്തദാര്‍, കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാര്‍ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കുളക്കാട് സ്വദേശിയായ കെ. ദേവകി പെരിന്തല്‍മണ്ണയിലാണ് താമസം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top