Section

malabari-logo-mobile

ജ്വല്ലറി മോഷണം:  മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി താനൂർ പോലീസ്

HIGHLIGHTS : താനൂർ: ഇന്നലെ നഗരമധ്യത്തിൽ പട്ടാപകൽ നടന്ന ജ്വല്ലറി മോഷണത്തിലെ പ്രതിയെ താനൂർ പോലീസ് പിടികൂടി. പറവണ്ണ സ്വദേശി യാറൂക്കാന്റെപുരക്കൽ ആഷിക്ക് (40) ആണ് പോ...

താനൂർ: ഇന്നലെ നഗരമധ്യത്തിൽ പട്ടാപകൽ നടന്ന ജ്വല്ലറി മോഷണത്തിലെ പ്രതിയെ താനൂർ പോലീസ് പിടികൂടി.
പറവണ്ണ സ്വദേശി യാറൂക്കാന്റെപുരക്കൽ ആഷിക്ക് (40) ആണ് പോലീസ് പിടിയിലായത്.
താനൂർ ബീച്ച് റോഡിലുള്ള ഹലാൽ ഗോൾഡ് എന്ന ജ്വല്ലറിയിലും, മുൻപ് വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിലുമാണ് മോഷണം നടത്തിയത്.
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി പൊലീസ് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതി വലയിലായത്.
ഇന്നലെ  ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. ഷോക്കേസിൽ വച്ചിരുന്ന സ്വർണാഭരണങ്ങൾ കാണിക്കുവാൻ വേണ്ടി ജീവനക്കാരൻ എണീറ്റ സമയത്താണ് മോഷണം നടത്തിയത്.
ഏകദേശം 40,000 രൂപ വിലവരുന്ന കൈചെയിൻ ആണ് മോഷണം നടത്തിയത്.
താനൂർ സി.ഐ പി. പ്രമോദ്, എസ്.ഐ. നവീൻ ഷാജ്, സലേഷ്, സബറുദീൻ തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!