Section

malabari-logo-mobile

അഭിഭാഷകയെ ജഡ്ജി പീഡിപ്പിച്ചെന്ന ആരോപണം; അനേ്വഷണത്തിന് സുപ്രീം കോടതി സമിതി

HIGHLIGHTS : ദില്ലി: സുപ്രീം കോടതി ജഡ്ജി തന്നെ പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് അഭിഭാഷകയുടെ ആരോപണം അനേ്വഷിക്കാന്‍ സുപ്രീം കോടതി സമിത...

ദില്ലി: സുപ്രീം കോടതി ജഡ്ജി തന്നെ പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് അഭിഭാഷകയുടെ ആരോപണം അനേ്വഷിക്കാന്‍ സുപ്രീം കോടതി സമിതിയെ നിയോഗിച്ചു. ജസ്റ്റിസുമാരായ ആര്‍എം ലോധ, എച്ച് എല്‍ ദത്തു, രഞ്ജന ദേശായ് എന്നിവരാണ് അംഗങ്ങള്‍.

അടുത്തിടെ വിരമിച്ച പ്രശസ്ത ജഡ്ജിക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴാണ് പീഡനത്തിനിരയായതെന്ന് അഭിഭാഷക വ്യക്തമാക്കി. കൂടാതെ ഇതേ ജഡ്ജി തന്നെ മറ്റു മൂന്നു പേരെയും ലൈംഗികമായി ചൂഷണം ചെയ്തതായി അറിയാന്‍ സാധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

സ്റ്റെല്ലാ ജയിംസ് എന്ന അഭിഭാഷകയാണ് രാജ്യത്തെ പരമോന്നത കോടതിയിലെ ജഡ്ജിയില്‍ നിന്നും തനിക്ക് നേരിടേണ്ടി എന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ മാസം ആറാം തിയ്യതി ജേണല്‍ ഓഫ് ഇന്ത്യന്‍ ലോ ആന്‍ഡ് സൊസൈറ്റി എന്ന ബ്ലോഗിലാണ് അഭിഭാഷക തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വിവരിച്ചത്. മറ്റുള്ളവര്‍ ഇത്തരത്തില്‍ അകപ്പെടാതിരിക്കാനായാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സംഭവത്തില്‍ ജഡ്ജിക്കെതിരെ നിയമപരമായി ഏറ്റുമുട്ടാന്‍ മടിച്ചത് ഭീരുത്വമായി തോന്നിയെന്നും അവര്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!