Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Jobs

വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍ നിയമനം

മലപ്പുറം:ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് ഓഫീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു.

sameeksha-malabarinews

ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേയ്ക്ക് ദിവസവേനത്തിനോ കരാര്‍ അടിസ്ഥാനത്തിലോ നിയമിക്കും. രാത്രികാല സേവനത്തിന് സന്നദ്ധരായവര്‍ ജൂലൈ നാലിന് പകല്‍ 11ന് ബയേഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

എംപ്ലോയ്മെന്റ് നിയമനം വരെയും അല്ലെങ്കില്‍ 90 ദിവസത്തേക്കുമായിരിക്കും നിയമനം.

മള്‍ട്ടി ടാസ്‌ക് കെയര്‍
പ്രൊവൈഡര്‍ നിയമനം

തവനൂര്‍ ഗവ. റസ്‌ക്യൂ ഹോമിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസ്സില്‍ താഴെ പ്രായമുള്ള ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ ജൂലൈ നാലിന് പകല്‍ 11ന് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം സ്ഥാപനത്തില്‍ എത്തണം. ഫോണ്‍: 0494 2698341.

തവനൂര്‍ ഗവ. മഹിള മന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനത്തിന് 45 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഏഴാംക്ലാസ് വിജയിച്ച, ശാരീരിക ക്ഷമതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0494 2699611.

തവനൂര്‍ ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (വനിതകള്‍) നിയമനം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ച 21നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സേവന തല്‍പ്പരരും ശാരീരികക്ഷമതയുള്ളവരും തവനൂര്‍ പഞ്ചായത്തിലെ താമസക്കാരുമായിരിക്കണം. കൂടിക്കാഴ്ചക്കെത്തുമ്പോള്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0494 2698400.

താല്‍ക്കാലിക നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍  ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലും സിവില്‍ വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ ട്രേഡ്‌സ്മാന്‍, എന്നീ തസ്തികകളിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്നിന് രാവിലെ 10ന്  പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ എത്തണം.

ലാബ് ടെക്‌നിഷ്യന്‍ നിയമനം

കൊണ്ടോട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍  ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കൊണ്ടോട്ടി ബ്ലോക്ക് പാഞ്ചായത്ത് ഓഫീസില്‍ നടക്കും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!