
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ദേശീയാരോഗ്യദൗത്യം മലപ്പുറം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന വെബ്സൈറ്റിലുണ്ട്. ഫോണ്‍ : 04832730313, 9846700711.
ഡോക്ടര്‍ നിയമനം
നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തേവര്‍കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ പത്തിന് തേവര്‍കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
കാഷ്വല്‍ സ്വീപ്പര്‍ നിയമനം
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 8000/- രൂപ വേതനം. ഉദ്യോഗാര്‍ഥി
കള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 0483 2734933
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കും. യോഗ്യത: ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനിയറിംഗ് / ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍, ഡിപ്ലോമ/ഡിഗ്രി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




