Section

malabari-logo-mobile

തൊഴിലവസരങ്ങള്‍: ദേവസ്വം, ക്ഷീരവികസനം, സമൂഹ്യക്ഷേമ വകുപ്പുകളില്‍

HIGHLIGHTS : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ: അപേക്ഷ ക്ഷണിച്ചു ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ ആഗ്രഹ...

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ: അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥർ ജൂലൈ 25ന് മുമ്പ് ഉചിത മാർഗ്ഗേണ റവന്യൂ (ദേവസ്വം) വകുപ്പിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ:  secretariatdevaswom@gmail.com.

ക്ഷീരവികസനവകുപ്പിൽ അനലിസ്റ്റുമാരെ നിയമിക്കുന്നു
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കരാർ അടിസ്ഥാനത്തിൽ നാല് അനലിസ്റ്റുമാരുടെ (രണ്ട് കെമിസ്ട്രി, രണ്ട് മൈക്രോബയോളജി) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കെമിക്കൽ വിഭാഗത്തിലേക്ക് ബി.ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ അനലറ്റിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമോ കെമിസ്ട്രിയിലോ ബയോകെമിസ്ട്രിയിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
മൈക്രോബയോളജി വിഭാഗത്തിലേക്ക് ഡയറി/ഫുഡ് മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് രണ്ട് വർഷം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ബി.ടെക് ഡയറി സയൻസിൽ ബിരുദമോ ജനറൽ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്തികകളിലേക്ക് ഉയർന്ന പ്രായപരിധി 40 വയസ്സാണ്. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപക്ഷകർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടുത്തി ബയോഡാറ്റ തയ്യാറാക്കി ആഗസ്റ്റ് ഒന്നിന് മുമ്പ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695004 എന്ന തപാൽ വിലാസത്തിലോ  dddtvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ അഭിമുഖത്തിനായി ക്ഷണിക്കും.

sameeksha-malabarinews

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭാ പരിധിയിലുമുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ,കുറ്റിപ്പുറം, തൊഴുവാനൂര്‍ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മുന്‍സിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ സ്വീകരിക്കും. ഫോണ്‍: 0494: 2646347.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!